21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സ്വർണ വില ഇന്നും കുതിച്ചുയർന്നു; പവന് ഒറ്റയടിക്ക് കൂടിയത് 640 രൂപ

Janayugom Webdesk
കൊച്ചി
May 3, 2023 11:06 am

സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 ​രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വില. ഇന്ന് അമേരിക്കൻ ഫെഡറൽ റിസർവിന്റെ സുപ്രധാനയോഗമുണ്ട്. പലിശ നിരക്ക് അഞ്ചിൽ നിന്നും അഞ്ചേകാൽ ശതമാനമാക്കി ഉയർത്തുമെന്നാണ് സൂചന.

45320 രൂപയാണ് സ്വർണത്തിന് കേരളത്തിൽ റെക്കോർഡ് വില. ഈ വർഷം ഏപ്രിൽ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വർണ വില ഉയരാൻ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകർച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതോടെ സ്വർണ വില ട്രായ് ഔൺസിന് വീണ്ടും 2000 ഡോളർ കടന്ന് 2020 ഡോളറിലേക്ക് എത്തി. ഇന്നലെ മാത്രം 40 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വർണ വില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.80ലുമാണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നു. ഇതേത്തുടർന്ന് കേരള വിപണിയിൽ സ്വർണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമായി.

eng­lish sum­ma­ry: Gold prices hike today
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.