2 March 2026, Monday

Related news

March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും വര്‍ധനവ്

Janayugom Webdesk
തിരുവനന്തപുരം
November 29, 2025 7:33 pm

കേരളത്തില്‍ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ 120 രൂപയുടെ നേരിയ ഇളവുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് വര്‍ധനവുണ്ടായത്. 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കൂടിയിട്ടുള്ളത്. 94,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 11,775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുമ്പോഴും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് ജനങ്ങള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.