19 December 2024, Thursday
KSFE Galaxy Chits Banner 2

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 19, 2024 8:43 pm

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയും ഗ്രാമിന് 50 രൂപയും വില വർധിച്ചു. പവന് 54,520 രൂപയും, ഗ്രാമിന് 6815 രൂപയുമാണ് നിരക്ക്. ആഗോള തലത്തിലും സ്വര്‍ണവില ഉയര്‍ന്നു. സംസ്ഥാനത്തെ വെള്ളിവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്ക് ശേഷം വ്യാഴാഴ്ച സംസ്ഥാനത്തെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 54120 രൂപയും, ഗ്രാമിന് 6765 രൂപയുമായിരുന്നു വില. 

മാർച്ച് 29നാണ് സ്വർണവില ആദ്യമായി അരലക്ഷം രൂപ മറികടക്കുന്നത്. അന്ന് പവന് 50400 രൂപയും ഗ്രാമിന് 6300 രൂപയുമായിരുന്നു. ഇതിന് ശേഷം ഇതുവരെ സ്വർണവില 50,000 രൂപയ്ക്ക് താഴേക്ക് പോയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ ട്രോയ് ഔൺസിന് 8.75 ഡോളർ (0.37 ശതമാനം) ഉയർന്ന് 2388.80 ഡോളറാണ് നിരക്ക്. ഇറാൻ‑ഇസ്രയേൽ യുദ്ധപ്രതിസന്ധി തുടരുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. 

Eng­lish Sum­ma­ry: Gold prices rise again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.