19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

സ്വർണവില കുതിച്ചു ഉയരുന്നു; പവന് 8640 കൂടി

Janayugom Webdesk
കൊച്ചി
January 29, 2026 11:37 am

കേരളത്തില്‍ സ്വർണവില കുതിച്ചു ഉയരുന്നു. ഗ്രാമിന് 1080 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 16,395 രൂപയായി ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചു. പവന്റെ വില 8640 രൂപ വർധിച്ച് 1,31,160 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 885 രൂപയും 14 കാരറ്റിന്റെ വില 690 രൂപയും വർധിച്ചു. ചരിത്രത്തിലാദ്യമായാണ് സ്വർണത്തിന് ഒരു ദിവസംഇത്രയും വലിയ വർധനവുണ്ടായത്. 

സ്പോട്ട് ഗോൾഡിന്റെ വിലയിലും ഇന്ന് വൻ വർധനയുണ്ടായി. വില 2.6 ശതമാനം വർധിച്ച് ഔൺസിന് 5,538.69 ഡോളറായി ഉയർന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നിരിക്കുകയാണ്. യുഎസ് സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും ആഗോള വ്യാപാര പ്രതിസന്ധിയുമാണ് സ്വർണവിലയുടെ റോക്കറ്റ് കുതിപ്പിന് പിന്നിൽ. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.