18 November 2024, Monday
KSFE Galaxy Chits Banner 2

സ്വർണ വില കുതിക്കുന്നു; ആഭരണ വിപണിയില്‍ മാന്ദ്യം

ടി കെ അനിൽകുമാർ
ആലപ്പുഴ
March 9, 2022 7:09 pm

മാറിയും മറിഞ്ഞും സ്വർണ വില കുതിക്കുമ്പോൾ ആഭരണ വിപണി പ്രതിസന്ധിയിൽ. ഇന്നലെ രാവിലെ ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഒറ്റയടിക്ക് ഉയർന്നതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 40560 രൂപയായി. എന്നാൽ ഉച്ചക്ക് ശേഷം വിപണിയിൽ മാറ്റം പ്രകടമായി. ഗ്രാമിന് 4980 രൂപയും പവന് 39840 ആയും കുറഞ്ഞു.
റഷ്യൻ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഉണ്ടായ തകർച്ച സ്വർണ്ണത്തെ കൂടുതൽ വിശ്വാസമുള്ള നിക്ഷേപമാക്കി മാറ്റിയതാണ് വില കുതിച്ചുയരാൻ കാരണം. യുദ്ധം തുടർന്നാൽ വില വീണ്ടും ഉയർന്നേക്കും. വില ഉയർന്നതോടെ ആഭരണ വിപണിയിൽ ഉണ്ടായ പ്രതിസന്ധി ചെറുതല്ല. വിവാഹം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ആരും ഇപ്പോൾ സ്വർണ്ണം വാങ്ങാൻ കടയിൽ എത്തുന്നില്ല. എന്നാൽ സ്വർണം വിൽക്കാൻ എത്തുന്നവരുടെയും മാറ്റി വാങ്ങാൻ എത്തുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്.
കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം വിപണി കൂടുതൽ സജീവമായതോടെ വില കുറഞ്ഞിരുന്നു. 2020 ൽ കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിന് ശേഷം വില കുത്തനെ കൂടി. കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ വില പവന് 32000 ൽ താഴെയുമെത്തി. വരുംദിവസങ്ങളിലും വിപണിയിൽ വർധനക്കാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. 2020ന് ശേഷമാണ് വില 40, 000 കടന്നത്.

Eng­lish Sum­ma­ry: Gold prices soar; Reces­sion in the jew­el­ry market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.