
ഓണക്കാലത്ത് സർവകാല കുതിപ്പുമായി സ്വർണവില. പവൻവില 77,800 കടന്നു. ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് 160 രൂപയാണ് പവന് കൂടിയത്. 77,640 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 85 രൂപ വർധിച്ച് വില 9,725 ആയി. മൂന്ന് ദിവസത്തിനിടെ പവന് 2,040 രൂപയാണ് വർധിച്ചത്. സ്ഥിതി തുടരുകയാണെങ്കിൽ ഉടൻ തന്നെ പവൻവില 78,000 കടക്കും.
ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് കുറഞ്ഞതിനു ശേഷം ആഗസ്ത് 6ന് വീണ്ടും 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് വീണ്ടും 74,000ത്തിലേക്ക് വീണത്. എന്നാൽ കഴിഞ്ഞ ദിവസം വില കുതിച്ചുയർന്നതോടെ ഒറ്റയടിക്ക് 77,000 കടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.