
ദുബായിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വർണം കടത്തിയ കേസിൽ നടി രന്യ റാവുവിനും കൂട്ടാളികൾക്കും റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡി ആർ ഐ) വൻ തുക പിഴ ചുമത്തി. രന്യ റാവുവിന് 102 കോടി രൂപയാണ് പിഴയിട്ടത്. ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജുവിന് 63 കോടി രൂപയും, ജ്വല്ലറി ഉടമകളായ സാഹിൽ സകാരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്ക് 56 കോടി രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ബംഗളൂരു സെൻട്രൽ ജയിലിലെത്തിയാണ് ഉദ്യോഗസ്ഥർ മൂന്നുപേർക്കും നോട്ടീസ് കൈമാറിയത്.
കഴിഞ്ഞ മാർച്ച് നാലിനാണ് 14.8 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ നടി രന്യ റാവു പിടിയിലായത്. അറസ്റ്റിന് മുൻപ് നാല് തവണ നടി ദുബായ് സന്ദർശിച്ചത് ഡി ആർ ഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കർണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, കേസിലെ രണ്ടാം പ്രതിയായ സുഹൃത്ത് തരുൺ രാജും അറസ്റ്റിലായി. ഇരുവരും ചേർന്ന് 26 തവണ ദുബായിലേക്ക് യാത്രകൾ നടത്തിയെന്നും ഈ യാത്രകളിലെല്ലാം സ്വർണം കടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.