12 February 2026, Thursday

Related news

February 10, 2026
February 5, 2026
January 6, 2026
January 2, 2026
December 30, 2025
December 26, 2025
December 19, 2025
December 2, 2025
November 20, 2025
October 25, 2025

സ്വര്‍ണക്കടത്തുകേസ്: മുഖ്യസൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
April 7, 2023 2:40 pm

സ്വർണ്ണക്കടത്തുകേസിൽ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ റിമാന്‍ഡിൽ കഴിയുന്ന റമീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിദേശത്തിരിക്കെ സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കെ ടി റമീസാണ് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. നേരത്തെ ഇതേ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Gold smug­gling case: Chief mas­ter­mind KT Rameez arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.