
ദേശീയ ഗെയിംസ് തുഴച്ചിലില്‍ വനിതാ കോക്സലസ് ഫോറില്‍ കേരളത്തിന് സ്വര്‍ണം. ഇനത്തിൽ റോസ് മരിയ ജോഷി, വർഷ കെ ബി, അശ്വത്, മീനാക്ഷി എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. വനിതാ കോക്സലസ് പെയറില്‍ വിജിന മോള്‍ ബി, അലീന ആന്റോ സഖ്യം വെള്ളി സ്വന്തമാക്കി.
വനിതാ ഡബിൾസ് സ്കൾസ് ഇനത്തിൽ ഗൗരി നന്ദയ്ക്കും സാനിയ കൃഷ്ണനും വെള്ളി നേടി. അതേസമയം വനിതാ ക്വാഡ്രപ്പ്ൾ സ്കൾ മത്സരത്തിൽ കേരളം വെങ്കല മെഡലും സ്വന്തമാക്കി. പുരുഷ ഫുട്ബോളില്‍ അസമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് കേരളം ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ 3–2നായിരുന്നു കേരളത്തിന്റെ വിജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.