17 November 2024, Sunday
KSFE Galaxy Chits Banner 2

നെടുമ്പാശേരിയില്‍ രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി

Janayugom Webdesk
നെടുമ്പാശേരി
November 25, 2022 10:57 pm

രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശനമായ നിരീക്ഷണത്തെത്തുടർന്നാണ് പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ബര്‍കത്തുള്ള എന്നിവരാണ് പിടിയിലായത്.

ആഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ സ്വർണം പിടികൂടിയിരുന്നു. ആഭ്യന്തര യാത്രക്കാർ സ്വർണവുമായി എത്തുമെന്ന് രഹസ്യ വിവരവും കസ്റ്റംസിന് ലഭിച്ചിരുന്നു. മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവരെത്തിയത്. ഇരുവരുടേയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം ഒളിപ്പിച്ചത്. 

പ്രാഥമിക ചോദ്യം ചെയ്യലിൽ മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് ഹാൻഡ്ബാഗേജുകൾ കൈമാറിയതെന്ന് ഇവർ മൊഴി നൽകി. ഗൾഫിൽ നിന്നുമെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താൻ മുംബൈ വിമാന ത്താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ ആഭ്യന്തര യാത്രക്കാരായെത്തി യതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. 

Eng­lish Summary:Gold worth more than two and a half crore rupees seized in Nedumbassery
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.