22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 12, 2026
January 6, 2026
January 5, 2026
December 30, 2025
December 25, 2025
December 24, 2025
December 19, 2025
December 17, 2025

നല്ല റോഡുകൾ ജനങ്ങളുടെ മൗലികാവകാശം, 48 മണിക്കൂറിനകം റോഡിലെ കുഴിയടക്കണം: ബോംബെ ഹൈകോടതി

Janayugom Webdesk
മുംബൈ
October 15, 2025 6:06 pm

മുംബൈയി​ലെ മോശം റോഡുകളെക്കുറിച്ചുള്ള നിർണായകവിധിയുമായി ബോംബെ ഹൈകോടതി. റോഡിൽ കുഴിമൂലമുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. പരിക്കേൽക്കുന്നവർക്ക് പരിക്കിന്റെ തീവ്രത അനുസരിച്ച് 50,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവ് ബാധകമാണെന്നും കോടതി ഉത്തവിട്ടു.

സുരക്ഷിതമായ റോഡുകൾ ഉണ്ടാക്കുകയെന്നത് ഭരണഘടനാപരമായ ഒരു കർത്തവ്യമാണെന്നും ജീവനക്കാനുള്ള അവകാശം എല്ലാവരുടയും മൗലികാവകാശമാണ്. മോശം റോഡുകൾ ഈ മൗലികവകാശം ലംഘിക്കുകയാണെന്നും ബോംബെ ഹൈകോടതി വ്യക്തമാക്കി. പൊതുതാൽപര്യ ഹരജിയിൽ സ്വമേധയ എടുത്ത കേസിലാണ് ഉത്തരവ്. 2013ലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിക്ക് മുമ്പി ലെത്തിയത്.

മൺസൂൺകാലത്തെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് നിരവധി കോടതി ഉത്തരവുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വളരെ മോശം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം നടത്തുന്നതിൽ തുടങ്ങി കൃത്യമായ പരിപാലനമില്ലാത്തത് വരെ റോഡുകൾ തകരാൻ കാരണമാവുന്നുണ്ടെന്നും 77 പേജ് വിധിപകർപ്പിൽ കോടതി ചൂണ്ടിക്കാട്ടി.
റോഡുകളുടെ പരിപാലനം അഞ്ച് വർഷത്തേക്കെങ്കിലും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. പരിപാലനം ഉറപ്പാക്കാൻ കരാറുകാരെ ബാധ്യസ്ഥരാക്കുക വഴി പ്രശ്നങ്ങൾ പരമാവധി ​കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.