19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 7, 2024
October 1, 2024
July 19, 2024
July 11, 2024
May 28, 2024
March 23, 2024
March 21, 2024
March 17, 2024
February 23, 2024

പ്രളയ പ്രവചനത്തില്‍ മികവുമായി ഗൂഗിള്‍ എഐ; സേവനം നൂറ് രാജ്യങ്ങളില്‍

Janayugom Webdesk
കാലിഫോര്‍ണിയ
November 15, 2024 9:44 pm

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രളയ മുന്നറിയിപ്പ് സംവിധാനമായ ഗ്രാഫ്കാസ്റ്റ് മാതൃക വിപുലപ്പെടുത്തി ഗൂഗിള്‍. നൂറ് രാജ്യങ്ങളിലേക്കാണ് ഗ്രാഫ്കാസ്റ്റ് സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. മുന്‍കാല വിവരങ്ങളുടെയും തത്സമയ കാലാവസ്ഥാ മാറ്റങ്ങളെയും അപഗ്രഥിച്ചാണ് ഗൂഗിള്‍ എഐ പ്രളയ മുന്നറിയിപ്പ് സാധ്യമാക്കുക. നേരത്തെ അഞ്ച് ദിവസത്തിന് മുമ്പാണ് ഗൂഗിള്‍ എഐ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത്. പുതിയ മാതൃകയില്‍ ഇത് ഏഴ് ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 80 രാജ്യങ്ങളിലായി 400 ദശലക്ഷം ആളുകളാണ് പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഇത് 700 ദശലക്ഷമായാണ് വര്‍ധിച്ചത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈന്‍ഡാണ് കൃത്യതയുള്ള കാലാവസ്ഥാ പ്രവചനത്തിനായി ഗ്രാഫ്കാസ്റ്റ് എന്ന സേവനം വികസിപ്പിച്ചിരിക്കുന്നത്. 

ചുഴലിക്കാറ്റ് അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രവചനത്തില്‍ ഗ്രാഫ്കാസ്റ്റ് സേവനം പ്രയോജനപ്പെടുത്തുണ്ട്. ബെറിൽ ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതില്‍ ഗ്രാഫ്കാസ്റ്റ് പ്രവചനം ഏറെ സഹായകരമായി. 2021 മുതൽ 2024 വരെ ഗ്രാഫ്കാസ്റ്റ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ പരമ്പരാഗത മാതൃകകളെ മറികടക്കുന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുഎസിന്റെ ആഗോള കാലാവസ്ഥാ പ്രവചന സംവിധാനത്തേക്കാൾ 12 മണിക്കൂർ വേഗത്തിലാണ് ഗ്രാഫ്കാസ്റ്റ് പ്രവചനങ്ങൾ. ഒരു മിനിറ്റിനുള്ളിൽ 10 ദിവസത്തെ കാലാവസ്ഥാ പ്രവചനം സൃഷ്ടിക്കാൻ ഗ്രാഫ്കാസ്റ്റിന് കഴിയും,

കൊടുങ്കാറ്റുകൾ എവിടേക്കാണ് പോകുന്നതെന്ന് പ്രവചിക്കുന്നതില്‍ എഐ മാതൃകകള്‍ മുന്നിലാണ്. അതേസമയം കാറ്റിന്റെ വേഗത പ്രവചിക്കുന്നില്ല. ഗൂഗിളിന് പുറമെ മറ്റ് കാലാവസ്ഥാ ഏജന്‍സികളും പ്രവചനത്തിന് നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ഇസിഎംഡബ്ല്യുഎഫ്) നിന്നുള്ള എഐ മാതൃക ഫ്രാൻസൈൻ ചുഴലിക്കാറ്റ് 10 ദിവസം മുമ്പ് ലൂസിയാനയെ ബാധിക്കുമെന്ന് പ്രവചിച്ചിരുന്നു. കമ്പ്യൂട്ടിങ് രംഗത്തെ ഭീമന്മാരായ എന്‍വിഡിയയുടെ ഫോർകാസ്റ്റ്നെറ്റും ചൈനീസ് കമ്പനിയായ ഹുവാവെയുടെ പാംഗു വെതറും ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.