കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ മാനേജര്‍ തലത്തിലുള്ള പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഓപ്പണ്‍എഐ പോലുള്ള എഐ‑അധിഷ്ഠിത എതിരാളികളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സുന്ദര്‍ പിച്ചൈയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഗൂഗിളിന്റെ പുനഃസംഘടനാ തന്ത്രത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ചില ജോലി റോളുകള്‍ വ്യക്തിഗത റോളുകളിലേക്ക് മാറ്റിയാണ് പുനഃസംഘടന നടത്തുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് ഗൂഗിള്‍ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 12,000 പേരെ ഗൂഗിള്‍ പിരിച്ചു വിട്ടിരുന്നു. ഗൂഗിളില്‍ മാനേജര്‍ പദവികളില്‍ 30,000 ജീവനക്കാരാണുള്ളത്. ഇതില്‍ 5,000 മാനേജര്‍മാരും 1,000 ഡയറക്ടര്‍മാരും 100 വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടും. മൊത്തം ജീവനക്കാരുടെ എണ്ണം 1,82,502 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.