ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ (സിസിഐ) ചുമത്തിയ 1337.76 കോടി രൂപയുടെ പിഴ ശരിവച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍. 30 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണമെന്ന് എന്‍സിഎല്‍എടിയുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിനോട് നിര്‍ദേശിച്ചു.
വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളെ ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് സിസിഐ ഗൂഗിളിന് പിഴ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇത്. തുടര്‍ന്ന് എന്‍സിഎല്‍ടിയില്‍ ഗൂഗിള്‍ ഹര്‍ജി നല്‍കി. എന്നാല്‍ എന്‍സിഎല്‍ടി ഗൂഗിളിന്റെ ഹര്‍ജി തള്ളി. സിസിഐ നടപടിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. ഗൂഗിളിന്റെ ഹര്‍ജി സുപ്രിം കോടതിയും നേരത്തെ തള്ളുകയുണ്ടായി.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിളിന്റെ ആപ്പുകള്‍ നീക്കം ചെയ്യാനാവാത്ത രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ് നടപടിക്ക് കാരണം. സമാനമായ വിധി യൂറോപ്യന്‍ യൂണിയനിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്നം ഉള്‍പ്പെടെ ഗൂഗിള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഗിളിന്റെ ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ഇനി ഉറപ്പാകുമെന്നാണ് സൂചന. ഇതിന് ഉതകുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
English Summary: Google has to pay 1337 crore fine within 30 days
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.