22 December 2024, Sunday
KSFE Galaxy Chits Banner 2

ഗൂഗിൾ മാപ്പ് ചതിച്ചു; കണ്ടെയിനർ ലോറി കുടുങ്ങി

Janayugom Webdesk
കണ്ണൂർ
August 31, 2024 7:17 pm

ഗൂഗിൾ മാപ്പ് നോക്കി യാത്ര തുടര്‍ന്ന കണ്ടെയിനർ ലോറി വെങ്ങര ചെമ്പല്ലികുണ്ട് റോഡിൽ കുടുങ്ങി. ശനിയാഴ്ച്ച രാവിലെ അപകടകരമായ രീതിയിൽ പോവുകയായിരുന്ന ലോറിയെ നാട്ടുകാർ തടയുകയായിരുന്നു. ഹരിയാനയിൽ നിന്ന് ചോക്ലേറ്റുമായി കൊച്ചിയിൽ ലോഡ് ഇറക്കി ഗോവയിലേക്ക് പോകാനാണ് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്ത് യാത്ര തുടങ്ങിയത്. 

പാപ്പിനിശ്ശേരി പിലാത്തറ വഴി വന്നതിന് ശേഷം നേരെ മാടായിപ്പാറ വഴി വെങ്ങര മൂക്കിലൂടെ ചെമ്പല്ലി കുണ്ട് റോഡിലേക്ക കയറുകയായിരുന്നു.ലോറിയുടെ വലുപ്പം കാരണം സാധാരണ റോഡിന്റെ ഇരുവശങ്ങളിലേയും വൈദ്യുതി കമ്പികൾ ഉൾപ്പടെ തകർത്ത് മുന്നോട്ട് പോയ ലോറിയെ നാട്ടുകാർ തടഞ്ഞുവെച്ചു. വൈകീട്ടോടെ ഹനുമാരംമ്പലം വഴി പ്രധാന റോഡിലേക്ക് ലോറി യാത്ര തിരിച്ചുവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.