21 December 2025, Sunday

Related news

February 14, 2025
February 11, 2025
January 9, 2025
August 31, 2024
July 25, 2024
May 25, 2024
October 26, 2023
October 1, 2023
October 1, 2023

ഫ്ലൈഓവറില്‍ വഴിതെറ്റണ്ട; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2024 6:22 pm

ഉപയോക്താക്കള്‍ക്കായി വീണ്ടും പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്. ‘ഫ്ലൈ ഓവര്‍ കോള്‍ഔട്ട്‘എന്ന ഫീച്ചറാണ് പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി പിന്തുടരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുന്ന ഇടമാണ് ഫ്ലൈ ഓവറുകള്‍. ഇത് പരിഹരിക്കുന്നതിനാണ് പുതിയ ഫീച്ചര്‍ അവരിപ്പിച്ചിരിക്കുന്നത്. വീതി കുറഞ്ഞ റോഡുകള്‍ സംബന്ധിച്ച മുന്നറിയിപ്പും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും.

ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ലൈ ഓവര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോര്‍ വീലര്‍, ടൂ വീലര്‍ യാത്രക്കാര്‍ക്കായി ഇത്ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ അപ്‌ഡേറ്റ് ആദ്യം എത്തുക.

ഇന്ത്യയുടെ റോഡ് വീതി കണക്കാക്കിയാണ് പുതിയ ഫീച്ചര്‍ അവകരിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകമായി ഒരു എഐ മോഡൽ വികസിപ്പിച്ചെടുത്തതായും ഗൂഗിൾ മാപ്‌സിലെ വിപിയും ജിഎമ്മുമായ മിറിയം ഡാനിയൽ അറിയിച്ചു.

8000ല്‍ ഏറെ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. വിവിധ ഇവി ചാര്‍ജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്ലഗുകള്‍ ഏത് തരമുള്ളതാണ്, അവയുടെ ലഭ്യത എന്നിവ സബന്ധിച്ച വിവരങ്ങളും മാപ്പില്‍ നല്‍കും. ചാര്‍ജര്‍ ടൈപ്പ് അനുസരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫില്‍റ്റര്‍ ചെയ്യാനാവും. ഇതുവഴി കാറിന് അനുയോജ്യമായ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കണ്ടെത്താം. ഇരുചക്രവാഹനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ഗൂഗിള്‍ മാപ്പില്‍ വേര്‍തിരിച്ചറിയാനാവും.

ഉപഭോക്താക്കള്‍ വളരെ അധികം ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറാണിതെന്ന് ഗൂഗിള്‍ മാപ്പ് ഇന്ത്യ ജനറല്‍ മാനേജര്‍ ലളിത രമണി പറഞ്ഞു. ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹാട്ടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ആദ്യം എത്തുക.

Eng­lish Sum­ma­ry: Google Maps intro­duced a new feature

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.