19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
November 15, 2024
October 1, 2024
October 1, 2024
August 22, 2024
August 10, 2024
July 19, 2024
May 10, 2024
March 21, 2024

യുട്യൂബില്‍ ഗൂഗിളിന്റെ തട്ടിപ്പ്

Janayugom Webdesk
വാഷിങ്ടണ്‍
June 28, 2023 9:39 pm

യുട്യൂബ് പരസ്യങ്ങളില്‍ ഗൂഗിള്‍ കൃത്രിമം കാണിക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യങ്ങളുടെ ചിത്രീകരണം സംബന്ധിച്ച് വ്യവസായികളിലും സര്‍ക്കാരിലും ഇത് തെറ്റിധാരണ ഉണ്ടാക്കുന്നതായും പരസ്യങ്ങള്‍ സംബന്ധിച്ച വിശകലനം നടത്തുന്ന അഡാലിറ്റിക്യസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗൂഗിള്‍ അവകാശപ്പെടുന്ന നിലവാരത്തിലോ മാനദണ്ഢത്തിലോ അല്ല മറ്റു പ്ലാറ്റ്ഫോമുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശബ്ദമില്ലാതെ പരസ്യങ്ങല്‍ നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍, ജോണ്‍സൻ ആന്റ് ജോണ്‍സൻ, അമേരിക്കൻ ഫെഡറല്‍ സര്‍ക്കാര്‍, യുറോപ്യൻ പാര്‍ലമെന്റ് എന്നിവയെ പരസ്യങ്ങളെ കൃത്രിമം ബാധിച്ചതായും ഗൂഗിളിന്റെ പ്രവര്‍ത്തികള്‍ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പരസ്യങ്ങള്‍ 30 സെക്കന്‍ഡ് എങ്കിലും പ്രേക്ഷകര്‍ കണ്ടാല്‍ മാത്രമേ കമ്പനിക്ക് ഇതിന്റെ തുക ലഭിക്കുകയുള്ളു എന്നും പരസ്യം ശബ്ദമില്ലാതെയാണ് പ്രദര്‍ശിപ്പിക്കുന്നതെങ്കിലോ സ്ക്രോള്‍ ചെയ്ത് മുന്നോട്ട് പോകുകയോ ചെയ്താലും പരസ്യദാതാക്കള്‍ക്ക് തുക ലഭിക്കുകയില്ല എന്നുമാണ് നിയമം.

ചില പരസ്യങ്ങള്‍ പകര്‍പ്പവകാശ ലംഘനം നടത്തുന്നതായും റഷ്യൻ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തി. എന്നാല്‍ ചില പരസ്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒഴിവാക്കാൻ സാധിക്കാതെ വരുന്നതായും ഇത് ഗൂഗിളിന്റെ അവകാശവാദങ്ങള്‍ക്ക് എതിരാണെന്നും പരസ്യ ദാതാക്കള്‍ക്ക് ഇത് മൂലം കുടുതല്‍ തുക നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

Eng­lish Summary:Google scam on YouTube

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.