1 February 2026, Sunday

Related news

February 1, 2026
January 29, 2026
January 14, 2026
January 3, 2026
December 29, 2025
December 27, 2025
December 23, 2025
December 6, 2025
December 2, 2025
November 15, 2025

നൈറ്റ് ക്ലാസിനെന്ന് പറഞ്ഞ് ഇറങ്ങി, പിന്നെ എറണാകുളത്തേക്ക്; നന്മണ്ടയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
February 1, 2026 11:02 am

കോഴിക്കോട് നന്മണ്ടയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ റെയിൽവേ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് പോയ വിദ്യാർത്ഥി തിരികെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽ നൈറ്റ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുട്ടിയുടെ ചിത്രം നൽകി അന്വേഷണം ഊർജിതമാക്കിയിരുന്നു. വിദ്യാർത്ഥി ബസിൽ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സ്കൂളിൽ വെച്ച് സഹപാഠികളുമായുണ്ടായ തർക്കത്തെത്തുടർന്നാണ് കുട്ടി വീടുവിട്ടതെന്നാണ് സൂചന. വിദ്യാർത്ഥി സുരക്ഷിതനാണെന്നും ആവശ്യമായ നടപടികൾക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം വിടുമെന്നും പോലീസ് അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.