4 March 2026, Wednesday

സിസ്റ്റർ റാണിറ്റിനും മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
January 13, 2026 8:33 am

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും. സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.