പങ്കാളിത്ത പെൻഷൻ പദ്ധതി എത്രയും പെട്ടന്ന് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും മെഡിസെപ്പിന്റെ അപാകതകൾ പരിഹരിക്കണമെന്നും കേരള ഗവൺമെന്റ് ഡ്രെെവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജി രമേശ് അധ്യക്ഷത വഹിച്ചു. വി വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ബിജു വരവ് ചെലവ് കണക്ക് അവതരണം നടത്തി. ജയിംസ് സ്വാഗതവും ഒ അശോകൻ നന്ദിയും പറഞ്ഞു.
1: 1: 1 എന്ന നിലവിലുള്ള ആനുപാതിക സ്ഥാനക്കയറ്റം മാറ്റി 1: 1: 1: 1 എന്നാക്കി മാറ്റുക, സർക്കാർ ഡ്രൈവർമാരെ ഭിന്നിപ്പിക്കുന്ന ഡ്രൈവർ കം ഡിഎ വിഷയത്തിൽ മുൻകാലങ്ങളിലെ പോലെ ഡ്രൈവർ മാത്രമായി വിജ്ഞാപനം പുറപ്പെടുവിക്കുക, കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കുക, ഡ്രൈവർമാരുടെ വിദ്യാഭ്യാസ യോഗ്യത കാലാനുസൃതമായി ഉയർത്തി പ്ലസ് ടു ആക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായി വി വിനോദും (തിരുവനന്തപുരം) പ്രസിഡന്റായി പി കെ ബിജുവും (കണ്ണൂർ) തെരഞ്ഞെടുക്കപ്പെട്ടു.
English Sammury: Government Drivers Association State Conference
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.