17 January 2026, Saturday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
December 1, 2025
November 30, 2025
November 20, 2025
November 5, 2025

കശ്മീരില്‍ 215 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Janayugom Webdesk
ശ്രീനഗർ
August 23, 2025 10:02 pm

ജമ്മു കശ്മീരിൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 215 സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. 10 ജില്ലകളിലായി പ്രവർത്തിക്കുന്ന 215 സ്കൂളുകളാണ് ഇന്നലെ സർക്കാർ ഏറ്റെടുത്തത്.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും പൊലീസും അടക്കമുള്ളവർ സ്കൂളുകളിലെത്തി ഭരണം ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് തടസമാകാതെ മുഴുവൻ പ്രക്രിയയും സുഗമമായി നടന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളുകളിലെ രേഖകൾ പരിശോധിക്കുകയും അടിസ്ഥാന സൗകര്യം സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു. പ്രതിപക്ഷം സർക്കാരിന്റെ ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. സർക്കാർ അതിരു കടന്ന് പ്രവർത്തിക്കുന്നുവെന്നും, ബിജെപിയുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും ആരോപണങ്ങളുയർന്നു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.