7 January 2026, Wednesday

Related news

December 12, 2025
October 27, 2025
October 21, 2025
October 15, 2025
September 17, 2025
September 16, 2025
September 16, 2025
September 2, 2025
August 5, 2025
August 1, 2025

സര്‍ക്കാര്‍ കുടുംബത്തിനോടൊപ്പം;ര‍ഞ്ജിതയുടെ വേര്‍പാട് വേദനാജനകമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

Janayugom Webdesk
പത്തനംതിട്ട
June 13, 2025 4:29 pm

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ തിരുവല്ലയിലെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച അവര്‍ രഞ്ജിതയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്‌തു. വേദനാജനകമായ ഈ സംഭവത്തിൽ സർക്കാർ കുടുംബത്തിനോടൊപ്പം ഉണ്ടാകുമെന്ന് വീണ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായും ഗുജറാത്ത് സർക്കാരുമായും സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

രഞ്ജിതയ്ക്ക് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. ഒരു സഹോദരൻ വിദേശത്തു നിന്നും കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങി പത്തനംതിട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു സഹോദരൻ നാട്ടിലാണുള്ളത്. വിദേശത്തുള്ള സഹോദരൻ കൂടി എത്തിയ ശേഷം ഇരുവരും ഡി എൻ എ പരിശോധനക്ക് ഉൾപ്പെടെ അഹമ്മദാബാദിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ വാങ്ങിയ ശേഷമാകും ഇരുവരും അഹമ്മദാബാദിലേക്ക് പോകുക. 

ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കി രഞ്ജിതയുടെ മൃതദേഹം നാട്ടിൽ എത്തിക്കും. എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്‌തിട്ടുണ്ടെന്നും നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്‌ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. സംഭവ ശേഷം മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ അനുശോചനം അറിയിച്ച് പോസ്‌റ്റിട്ട ശേഷമാണ് രഞ്ജിതയുടെ വീട്ടിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.