15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 21, 2024
June 11, 2024
May 5, 2024
October 17, 2023
July 1, 2023
June 24, 2023
March 15, 2023
January 10, 2023
September 22, 2022
July 29, 2022

സ്റ്റാര്‍ട്ട്അപ്പ് വിരോധികള്‍ കരുതിയിരുന്നോ: പിടിവീഴും

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
July 1, 2023 10:32 pm

പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനാണ് തീരുമാനം.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നല്‍കേണ്ട പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, എന്‍ഒസികള്‍ തുടങ്ങിയവയ്ക്ക് വിവിധ കാരണങ്ങളാല്‍ കാലതാമസവും തടസവും ഉണ്ടാകുന്നുവെന്ന പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഇത്തരം തടസങ്ങളും പ്രശ്നങ്ങളും, ചീഫ് സെക്രട്ടറി തലവനായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുകയും സാധ്യമായ വഴികളിലൂടെ പ്രശ്നം പരിഹരിച്ച് അനുമതികള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 

എന്നാല്‍, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുഖാന്തിരമുള്ള തീരുമാനങ്ങള്‍ക്കെതിരായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള നടപടി അനുചിതമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് തീരുമാനങ്ങള്‍ക്കെതിരായി കേസുകള്‍ ഫയല്‍ ചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Gov­ern­ment to take action against devel­op­ment haters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.