18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 29, 2025
February 14, 2025
February 4, 2025
January 29, 2025
January 27, 2025
January 27, 2025
January 25, 2025
November 7, 2024
October 11, 2024
September 9, 2024

തുറക്കാത്ത റേഷൻകടകൾ സർക്കാർ ഏറ്റെടുക്കും; റേഷൻ വ്യാപാരികളുമായി വീണ്ടും ചർച്ചക്ക് സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
January 27, 2025 11:56 am

അനിശ്ചിതകാല സമരത്തെ തുടർന്ന് തുറക്കാത്ത റേഷൻ കടകൾ സർക്കാർ ഏറ്റെടുക്കും. നാളെ മുതൽ 40ലേറെ മൊബൈൽ റേഷൻ കടകൾ സർക്കാർ ആരംഭിക്കും. അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. 

ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോർഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിര്‍ദേശിച്ചു.സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ്  റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.