4 January 2026, Sunday

Related news

January 3, 2026
November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 30, 2025
August 26, 2025
August 23, 2025
August 19, 2025

‘സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും’; മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
January 3, 2026 6:31 pm

സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ ഈ മാസം തന്നെ വീണ്ടും അവസരം നല്‍കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

‘നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി PHH കാർഡുകൾ വിതരണം ചെയ്യും.
2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതാണ്.
എഎവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2389 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും’.മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.