വന്യജീവി പ്രശ്നത്തില്‍ സർക്കാർ മലയോര ജനങ്ങൾക്കൊപ്പമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ അവയെ വനത്തിനുള്ളിൽ സംരക്ഷിക്കേണ്ടതുണ്ട്.
ഇതിനായി 20 വർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നുവെന്നും എന്നാൽ കേന്ദ്രം കണ്ട ഭാവം നടിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനുമാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. മൂന്ന് സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ അനിവാര്യമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശരത് പവാർ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ ഉള്ള ദുർബലമായ നീക്കമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എൻസിപിയിൽ ഇല്ലെന്നും ഇത്തരം ശ്രമങ്ങളിൽ വഴിപ്പെട്ടു പോകുന്നതല്ല കേരളത്തിലെ എൻസിപി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്കുള്ളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Government with hilly people: Minister AK Saseendran says Center has not looked back on state’s master plan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.