14 January 2026, Wednesday

സര്‍ക്കാരിന്റെ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജനുവരി ഒന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
October 8, 2025 9:44 pm

നവകേരളം — സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികള്‍ സംബന്ധിച്ച അഭിപ്രായം ആരായുക, ആവശ്യങ്ങൾ മനസിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക, ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം.
സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി നാലംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, നിയോജകമണ്ഡലം തലത്തിലും, ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ ആന്റ് പിആർഡി ഡയറക്ടർക്ക് ചുമതല നൽകി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഐഎംജി ‍‍ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎം പ്രൊഫസർ ഡോ. സജി ​ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ.
ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് ഭാവി വികസനത്തിന് ഉപകരിക്കുന്ന രേഖയായി മാറ്റുകയാണ് ലക്ഷ്യം.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.