16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 16, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024

വിലങ്ങാടിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

* നാല് വാര്‍ഡുകള്‍ ദുരന്ത ബാധിതമായി പ്രഖ്യാപിക്കും 
* ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തില്‍ നല്‍കും
Janayugom Webdesk
തിരുവനന്തപുരം
August 29, 2024 4:34 pm

ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. വാണിമേൽ ഗ്രാമപഞ്ചാവയനാട്യത്തിലെ 9, 10, 11 വാർഡുകൾ, നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗതീരുമാന പ്രകാരമാണ് പ്രഖ്യാപനം. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ശാസ്ത്രീയമായ പഠനം അടക്കം വിലങ്ങാട് നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരിച്ച നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

വിലങ്ങാട് ഉളുപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകും. കൂടാതെ ഓരോ കുടുംബത്തിനും 10000 രൂപ പ്രാഥമിക ധനസഹായവും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് 300 രൂപ വീതം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കും ധനസഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം എസ്ഡിആര്‍ഫില്‍ നിന്നും രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുംനല്‍കും. പരിക്കേറ്റവര്‍ക്ക് നിലവില്‍ എസ്ഡിആര്‍ഫില്‍ നിന്നും കൊടുക്കുന്നതിനു പുറമെ അധികമായി സഹായം കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.