17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 8, 2024
October 29, 2024
October 27, 2024
October 19, 2024
October 12, 2024
October 9, 2024
October 7, 2024
September 16, 2024

ഗവര്‍ണര്‍ സമനില തെറ്റിയവനെ പോലെ പെരുമാറുന്നു: മാധ്യമ വിലക്കിനെതിരെ എം വി ഗോവിന്ദന്‍

Janayugom Webdesk
November 8, 2022 11:17 am

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാധ്യമ വിലക്കിനെതിരെ ശക്തമായ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെ എറണാകുളത്ത് വിളിച്ചു വരുത്തിയ ശേഷം കൈരളി, മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ സമനില തെറ്റിയവനെ പോലെ പെരുമാറുന്നു. ഭരണഘടനാപരമല്ലാത്തതും നിയമവിരുദ്ധവുമായ ഈ നടപടിക്കെതിരെ ഏതറ്റം വരെയും പോകും. ഒരു വിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന നിലപാട് അനുവദിച്ച് കൊടുക്കാനാകില്ല. ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇത്. സ്വേച്ഛാധിപത്യപരമായ ഈ നടപടി കേരളത്തെ അപമാനിക്കുന്നതാണ്. ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കാൻ ഏതറ്റം വരെയും പോകാനും ഇടതുമുന്നണി തയ്യാറാണ്. ജനങ്ങള്‍ക്കിടയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. ഗവര്‍ണറുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി എതിരാണ്. മേയറുടെ കത്ത് വ്യാജമാണോയെന്നത് അന്വേഷണത്തിലൂടെ അറിയാം. അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­mery: Gov­er­nor arif moham­mad khan behave as men­tal­ly ill says mv govindan
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.