22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 8, 2024
October 3, 2024
September 28, 2024
July 19, 2024
February 8, 2024
January 29, 2024
January 26, 2024
December 4, 2023
April 28, 2023

ദേശവിരുദ്ധ പ്രവർത്തനം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Janayugom Webdesk
കോഴിക്കോട്
October 3, 2024 6:15 pm

ദേശവിരുദ്ധ പ്രവർത്തനം നടന്നുവെങ്കില്‍ എന്തുകൊണ്ട് അക്കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ശ്രദ്ധയിൽപെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത്നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശവിരുദ്ധർ ആരാണെന്നും ഏതൊക്കെ സംഘങ്ങളാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. 

മൂന്നു വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. സംസ്ഥാന സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവർണർ കുറ്റപ്പെടുത്തി. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. അതും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. കള്ളക്കടത്തിലൂടെ വരുന്ന പണവും സ്വര്‍ണ്ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് സെപ്റ്റംബര്‍ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും വിശദീകരണം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.