15 December 2025, Monday

Related news

December 14, 2025
December 6, 2025
November 21, 2025
November 17, 2025
November 4, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
October 5, 2025

ഗവർണ്ണർ സംഘ്പരിവാറിന് വേണ്ടി സർവ്വകലാശാലകളിൽ അടയിരിക്കുന്നു: എഐവൈഎഫ്

Janayugom Webdesk
തൃശൂർ
December 18, 2023 9:31 pm

സർവ്വകലാശാലകളിൽ അടയിരുന്ന് സംഘ്പരിവാർ കുഞ്ഞുങ്ങളെ വിരിയിക്കാനാണ് കേരള ഗവർണ്ണറുടെ ശ്രമം എന്ന് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി. കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാൻ കേരളത്തോടാകമാനം യുദ്ധപ്രഖ്യാപനമാണ് അദ്ദേഹം നടത്തുന്നത്. സമചിത്തതയോടെ ഇടപെടേണ്ട ഗവർണ്ണർ ക്യാപസുകളിൽ താമസിച്ച് വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ്. തന്റെ അധികാരം ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ഗവർണർ ശ്രമിക്കുകയാണ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ ഐ വൈ എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിൽ ഗവര്‍ണറുടെ കോലം കത്തിച്ചു.

പ്രതിഷേധ യോഗം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് ടി പി സുനിൽ, ലിനി ഷാജി, സാജൻ മുടവങ്ങാട്ടിൽ, ജി എം അഖിൽ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Gov­er­nor clos­es uni­ver­si­ties for Sangh Pari­var: AIYF

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.