ഗാന്ധിനഗര്‍
December 8, 2025 9:35 pm
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍. സംസ്ഥാനത്ത് ഇന്നും രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുന്നത് കാരണം സ്ത്രീകള്‍ക്ക് വെളുപ്പിന് നാല് മണി വരെ ഗര്‍ബ നൃത്തം ചെയ്യാം. എന്നാല്‍ യുപിയില്‍ ഇതല്ല അവസ്ഥ. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ സ്ഥിതി ഏറെ പരിതാപകരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
2014ല്‍ നരേന്ദ്ര മോഡിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ ആനന്ദി ബെന്‍ പട്ടേലിന്റെ ആത്മകഥ ഗുജറാത്തി ഭാഷയില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് അവര്‍ യുപിയിലെ ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപാദിച്ചത്. അവിടെ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം രാത്രികാലങ്ങളില്‍ സുരക്ഷിതമല്ല. മദ്യവും മയക്കുമരുന്നും കാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ദിനംപ്രതി വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
യുപിയില്‍ സ്ത്രീസുരക്ഷ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ അവകാശവാദം പാടെ നിരാകരിക്കുന്ന പരാമര്‍ശമാണ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ നടത്തിയത്. മോഡി മന്ത്രിസഭയില്‍ താനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അംഗങ്ങളായിരുന്നു. അമിത് ഷാ ചാണക്യനാണ്. നരേന്ദ്ര മോഡിയോട് പോലും എന്ത് ചെയ്യണമെന്ന് അമിത് ഷാ പറയും. അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ട്.adukone
ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍, അമിത് ഷാ എന്നിവര്‍ വേദി വിട്ടശേഷമായിരുന്നു ആനന്ദിബെന്‍ പട്ടേല്‍ അമിത് ഷായെ പ്രകീര്‍ത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.