22 January 2026, Thursday

കെറ്റിയു-ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

ഒരു പേരുമാത്രം നല്‍കാന്‍ സുധാന്‍ ശു ധൂലിയ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി.
Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2025 12:50 pm

കെറ്റിയു-ഡിജിറ്റല്‍ സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി. ഗവര്‍ണറുടെ ലിസ്റ്റ് കോടതി അംഗീകരിച്ചില്ല. ഒരു പേരുമാത്രം നല്‍കാന്‍ സുധാന്‍ ശു ധൂലിയ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. പേര് സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കണം. വ്യാഴാഴ്തക്കകം പേരു നല്‍കണമന്നും കോടതി പറഞു.

സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ജെ ബി പര്‍ദേവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.