
പീരുമേട് താലൂക്കിൽ അടഞ്ഞു കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ ഗവൺമെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐടിയുസി ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഇവിടെ നിരവധി തോട്ടങ്ങൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ് ഇതിന്റെ ഫലമായി നൂറ് കണക്കായ തൊഴിലാളികൾ തൊഴിൽ രഹിതരാകുകയും ഇവരുടെ കുടുംബം പട്ടിണിയിലാക്കുകയും ചെയ്തിരിക്കുകയാണ്. ചീന്തലാർ എസ്റ്റേറ്റ് പൂട്ടിയിട്ട് 25 വർഷം കഴിഞ്ഞു. തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത പിഎഫ് പോലും ഉടമ അടച്ചിട്ടില്ല. ഏലപ്പാറയിലെ ഹെലിബ്രിയ എസ്റ്റേറ്റിൽ നാലു മാസമായി തൊഴിലാളികൾക്ക് ശമ്പളം നല്കിയിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിൽ നിന്ന് പോയ്ക്കൊണ്ടിരിക്കുകയാണ്. തോട്ടം തുറക്കുന്നതിനും തൊഴിലാളികളെ രക്ഷിക്കുന്നതിനും ഗവൺമെന്റ് തയ്യാറാകണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.
പൈനാവ് കെ ടി ജേക്കബ് സ്മാരക ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ സലിം കുമാർ, പി മുത്തുപ്പാണ്ടി, ജി എൻ ഗുരുനാഥൻ, പി പി ജോയി, ടി ആർ ശശിധരൻ, ജി ധനപാൽ, സി യു ജോയി, എം കെ പ്രിയൻ, വി ആർ ശശി, ജയമധു, എം കാമരാജ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.