17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024

രാജ്യത്ത്‌ പിറ്റ്‌ബുൾ, റോട്ട്‌വീലർ, ടെറിയർ തുടങ്ങിയ ബ്രീഡുകളുടെ വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്ര സർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2024 2:41 pm

പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്രസർക്കാർ. മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിർദേശം. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് മറുപടിയായി വിദഗ്‌ദ സമിതിയും മൃഗസംരക്ഷണ സമിതിയും റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.

ഈ വിഭാഗത്തിലുള്ള നായകൾക്ക് ലൈസൻസോ പെർമിറ്റോ നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കേന്ദ്ര സർക്കാർ കത്തയച്ചത്.

അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. റ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്ക സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്‌ബോയൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, റോട്ട്‌വീലർ, ടെറിയർസ്, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാർ, കെയ്ൻ കോർസോ, ബാൻഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുൾപ്പെട്ട നായകൾ.

Eng­lish Sum­ma­ry: Govt bans import, breed­ing, and sale of dan­ger­ous dog breeds includ­ing Pit­bull, bulldog
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.