19 December 2025, Friday

ബിഹാറിലെ ‘പഞ്ചവടി‘പ്പാലങ്ങളെക്കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ച് സര്‍ക്കാര്‍

പൊളിഞ്ഞുവീഴുന്നു, അടിച്ചോണ്ടുപോകുന്നു, വീണ്ടും പൊളിഞ്ഞുവീഴുന്നു- റിപ്പീറ്റ്
Janayugom Webdesk
പട്ന
August 9, 2024 6:23 pm

ബിഹാറില്‍ പാലം തകരുന്നത് തുടര്‍കഥയാകുന്നു. കത്തിഹാര്‍ ജില്ലയിലെ ബക്കിയ സുഖയ് ഗ്രാമത്തില്‍ ഗംഗാ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലമാണ് അടുത്തിടെ തകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് തകരുന്ന 14-ാമത്തെ പാലമാണിത്. സംഭവത്തില്‍ ആളപായമില്ല. മൂന്ന് കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഗംഗാ നദിയുടെ ഒഴുക്കിലുണ്ടായ വര്‍ധനവാണ് പാലത്തിന്റെ തൂണുകളുടെ തകര്‍ച്ചയ്ക്ക് കാരണമായെന്നാണ് അധികൃതരുടെവിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സരണ്‍ ജില്ലയില്‍ മാത്രം മൂന്ന് പാലങ്ങളാണ് തകര്‍ന്നത്. സിവാൻ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും പാലം തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം പാലങ്ങളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Govt forms com­mit­tee to inves­ti­gate bridges in Bihar

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.