22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026

സ്വർണക്കൊള്ള വിഷയത്തിൽ സർക്കാർ അന്വേഷണം ശരിയായ ദിശയിൽ; ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്നും ജി സുകുമാരൻ നായർ

Janayugom Webdesk
കോട്ടയം
January 2, 2026 4:25 pm

ശബരിമലയിലെ സ്വർണകൊള്ള വിഷയത്തിൽ സർക്കാർ അന്വേഷണം ശരിയായ ദിശയിലാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമദൂര നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസ് തുടരും. ശബരിമലയിൽ സർക്കാരിന് നൽകിയ പിന്തുണ, സമദൂരത്തിലെ
ശരിദൂരമാണ്. എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾക്കിടെയാണ് സുകുമാരൻ നായർ സമുദായ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ഇനി അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.