22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024
September 17, 2024
September 13, 2024
July 29, 2024

ബലാത്സംഗ കേസ് കെട്ടിച്ചമച്ചത് : പരാതിക്കാരിക്ക് പിന്നിൽ തൊഴിൽ മേഖലയിലെ ശത്രുക്കള്‍ , മുൻ ഗവ. പ്ലീഡർ

Janayugom Webdesk
കൊച്ചി
December 1, 2023 7:40 pm

തനിക്കെതിരെയുള്ള ബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന വിശദീകരണവുമായി ഹൈക്കോടതി മുൻ ഗവ. പ്ലീഡർ പി ജി മനു. തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിറകിലെന്നും പരാതിക്കാരിയെകൊണ്ട് തനിക്കെതിരെ വ്യാജ മൊഴി നൽകിച്ചുവെന്നും മനു ആരോപിക്കുന്നു. പ്രതിഛായ തകർക്കാൻ വേണ്ടിയും കരിയർ നശിപ്പിക്കാനും ആണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നു. ഇത്തരം ആരോപണങ്ങൾ കുടുംബ ജീവിതത്തെ തർക്കുമെന്ന് പറഞ്ഞ ഇദ്ദേഹം അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

കേസിൽ മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇദ്ദേഹത്തിൽ നിന്നും രാജി എഴുതിവാങ്ങുകയും പുറത്താക്കുകയും ചെയ്തിരുന്നു.

2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസിന്റെ നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പി ജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിരുന്നു.

Eng­lish Sum­ma­ry: govt pleader PG Manu seeks antic­i­pa­to­ry bail in rape case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.