23 January 2026, Friday

Related news

January 22, 2026
January 22, 2026
January 7, 2026
January 6, 2026
December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 6, 2025
September 15, 2025

ഹാരിസൺ തോട്ടഭൂമി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
February 20, 2023 11:35 pm

ഹാരിസൺ തോട്ടഭൂമി കേസില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നിലവില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് 62 കേസുകൾ ഉണ്ടെന്നും അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. 

കേസിന്റെ നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. ഈ മാസം ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും. ബാക്കിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഉടന്‍ കേസ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019ലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയത്.

Eng­lish Sum­ma­ry: Govt to go ahead with Har­ri­son Plan­ta­tion mea­sures: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.