സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. സാംസ്കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോമിന്റെ പ്രിവ്യു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ഇന്ന് തിരുവനന്തപുരം നിള തിയേറ്ററില്‍ നടന്നു.
കേരളത്തിലാകമാനം തിയേറ്റര്‍ ശൃംഖലകള്‍ സ്ഥാപിച്ച് മികച്ച സൗകര്യത്തോടുകൂടി എല്ലാവര്‍ക്കും സിനിമ കാണുവാനുള്ള സംവിധാനം ഒരുക്കുന്ന കെഎസ്എഫ്ഡിസി അതേ ലക്ഷ്യത്തോടെയാണ് ഒടിടി സംവിധാനവും ഒരുക്കുന്നത്.
സിനിമാ മേഖലയില്‍ അറിയപ്പെടുന്ന പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന കമ്മിറ്റി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ റിലീസിങ്ങിന് ശേഷമാണ് ഈ സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ഈ സംവിധാനം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല. കൂടാതെ പ്രേക്ഷകന്റെ ഇഷ്‌ടപ്രകാരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന ‘പേ പ്രിവ്യു ’ അടിസ്ഥാനത്തിലുള്ള സൗകര്യമായതിനാല്‍ ഇതിലേക്ക് സിനിമ നല്‍കുന്ന ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.
ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരം നേടിയ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്.
ചടങ്ങില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, മാനേജിങ് ഡയറക്‌ടര്‍ കെ വി അബ്‌ദുള്‍ മാലിക് എന്നിവര്‍ പങ്കെടുത്തു.
English Summary; Govt’s first OTT platform soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.