23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

ഗോവധം : കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി വാക് പോര്

Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2023 10:21 am

കര്‍ണാടകയില്‍ ഗോവധത്തിന് അനുമതി നല്‍കിയാണോകോണ്‍ഗ്രസ് ഭരണം ആരംഭിക്കുന്നതെന്ന് കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി പര്‍ഷോത്തം രൂപാല.കര്‍ണാടക സര്‍ക്കാര്‍ ഗോവധ നിരോധന നിയമം പിന്‍വലിക്കുമെന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ ഒമ്പതു വര്‍ഷത്തെ ഭരണത്തെപറ്റി ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ഉണ്ടായത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര‍ഗെയും, സോണിയ ഗാന്ധിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടും. ഇതിലൂടെ കോണ്‍ഗ്രസിന്റെ ചിന്താഗതിയാണ് പുറത്ത് വരുന്നത് .പോത്തിനെയും കാളകളെയും അറക്കാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് അറക്കരുതെന്ന് കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി ടി വെങ്കിടേഷ് പറഞ്ഞിരുന്നു.

തുടര്‍ന്ന് കര്‍ണാടക കശാപ്പ് നിയമം പിന്‍വലിക്കുന്നതിന് ഉചിതമായ നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബസരാജ് ബൊമ്മൈയും രംഗത്ത് വന്നിരുന്നു.ഇന്ത്യക്കാര്‍ക്ക് പശുക്കളുമായി വൈകാരിക ബന്ധമുണ്ടെന്നാണ് ബൊമ്മൈ പറഞ്ഞത്.

Eng­lish Summary:
Gowad­ham: Con­gress-BJP war of words in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.