8 January 2026, Thursday

ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ‘ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം’ തുറന്നു; തുതൻഖാമുൻ രാജാവിൻ്റെ മുഴുവൻ നിധിശേഖരവും പ്രദര്‍ശപ്പിക്കും

Janayugom Webdesk
കെയ്‌റോ
November 1, 2025 10:30 am

പുരാതന ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ഖുഫുവിന് സമീപം ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഈജിപ്ത് ഔദ്യോഗികമായി തുറന്നു. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ, ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയുന്ന 100,000 പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് ഈജിപ്‌റ്റോളജിസ്റ്റ് ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ബാലരാജാവ് തുതൻഖാമുൻ്റെ കേടുപാടുകളില്ലാത്ത ശവകുടീരത്തിലെ മുഴുവൻ ഉള്ളടക്കങ്ങളും, അതായത് സ്വർണ്ണ മാസ്ക്, സിംഹാസനം, തേരുകൾ ഉൾപ്പെടെയുള്ള 5,500ൽ അധികം വസ്തുക്കൾ, ഇതാദ്യമായി ഒരുമിച്ച് പ്രദർശിപ്പിക്കുമെന്നതാണ് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൻ്റെ പ്രധാന ആകർഷണം. ഏകദേശം 1.2 ബില്യൺ ഡോളർ ചെലവ് വന്ന ഈ മ്യൂസിയം പ്രതിവർഷം 8 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.