9 March 2026, Monday

Related news

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026

കടന്നൽ കുത്തേറ്റു അമ്മയും മകളും മരിച്ചു

Janayugom Webdesk
മുണ്ടക്കയം
November 6, 2024 3:51 pm

മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള മുത്തശ്ശി മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സ് പ്രായമുള്ള കുഞ്ഞി പെണ്ണാണ് മരിച്ചത് ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം 

നാലു പേർക്ക് കടന്നലിന്റെ കുത്തേറ്റു.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഇവരുടെ മകള്‍ തങ്കമ്മയ്ക്കും കടന്നല്‍ കുത്തേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇവരും പിന്നീട് മരണപ്പെട്ടു. തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാണ്.

വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽൽ നിന്നാണ് അക്രമണം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.