14 December 2025, Sunday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 19, 2025
August 18, 2025
August 18, 2025
August 5, 2025

ക്ഷീരോല്പാദന രംഗത്തുണ്ടായത് വലിയ മുന്നേറ്റം: ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
January 1, 2023 2:58 pm

ഉല്പാദന മേഖലയില്‍ ഏറ്റവും വലിയ മുന്നേറ്റം നടക്കുന്നത് ക്ഷീരോല്പാദന രംഗത്താണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരായ മുഹമ്മദ് സലീം, സുജല മുരളീധരന്‍ എന്നിവരെ മന്ത്രി ആദരിച്ചു. ക്ഷീരവികസന വകുപ്പ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, സഹകരണ ബാങ്കുകള്‍, മറ്റിതര ബാങ്കുകള്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍,വിവിധതരം പാല്‍ ഉല്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും തുടങ്ങിയവ നടന്നു. ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം അണ്ടൂര്‍ക്കോണം ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചു. കരിച്ചാറ എല്‍പി എസില്‍ നടന്ന പരിപാടിയില്‍ വി ശശി എം എല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വേണുഗോപാലന്‍ നായര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഹരികുമാര്‍ തുടങ്ങിയവരും ക്ഷീരസംഗമത്തില്‍ പങ്കാളികളായി.

Eng­lish Sum­ma­ry: Great progress in dairy sec­tor: GR Anil

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.