22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

മോഡിക്ക് താക്കീതായി ഇന്ത്യ സഖ്യത്തിന്റെ മഹാ റാലി

Janayugom Webdesk
റാഞ്ചി
April 21, 2024 10:44 pm

പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ ശക്തമായ താക്കീതുമായി ഇന്ത്യ സഖ്യം റാലി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഉല്‍ഗുലന്‍ ന്യായ റാലിയെന്ന് (വിപ്ലവം) പേരിട്ട പരിപാടിയില്‍ പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ മാസം ഡല്‍ഹി രാം ലീലാ മൈതാനിയില്‍ നടന്നതുപോലെ സമ്മേളന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സൊരേനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും രണ്ട് കസേര ഒഴിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍, ജെഎംഎം അധ്യക്ഷന്‍ ഷിബു സൊരേന്‍, ഹേമന്ത് സൊരേന്റെ ഭാര്യ കല്‍പന സൊരേന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ജയ് സിങ്, എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സൊരേന്‍ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. 

റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കല്പന സൊരേന്‍, സുനിത കെജ്‌രിവാള്‍ എന്നിവര്‍ ഹേമന്ത് സൊരെന്റെയും അരവിന്ദ് കെജ്‌രിവാളിന്റെയും സന്ദേശങ്ങള്‍ വായിച്ചു. ഭരണഘടനയെ സംരക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. അംബേദ്കര്‍ ഭരണഘടനയില്‍ നല്‍കുന്ന ഗ്യാരന്റിയാണ് ഇന്ത്യ സഖ്യം ജനങ്ങള്‍ക്ക് മുന്നില്‍വയ്ക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഴിമതിക്കെതിരെ സംസാരിക്കുന്ന മോഡി രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാരെയാണ് വ്യാജ അഴിമതിക്കേസില്‍ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് സഞ്ജയ് സിങ് എംപി പറഞ്ഞു. ഒസാമ ബിന്‍ലാദനും ഗബ്ബര്‍ സിങ്ങും അഴിമതിക്കെതിരെ സംസാരിക്കുന്നത് പോലെയാണ് മോഡി വാചക കസര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഡല്‍ഹി രാം ലീല മൈതാനയില്‍ വമ്പന്‍ റാലി സംഘടിപ്പിച്ചിരുന്നു. 

Eng­lish Summary:Great ral­ly of India alliance as a warn­ing to Modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.