10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 5, 2025
January 5, 2025
January 4, 2025

ഗ്രീൻഫീൽഡ് ഹൈവേ: ആർബിട്രേറ്റർ ഉടൻ സ്ഥലമുടമകളെ കേൾക്കും

Janayugom Webdesk
കോഴിക്കോട്
November 29, 2024 7:25 pm

കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഭൂമി വിട്ടുനൽകിയ ജില്ലയിലെ സ്ഥലമുടമകളെ ഹൈക്കോടതി ഉത്തരവുപ്രകാരം ആർബിട്രേറ്ററായ ജില്ലാ കളക്ടർ കേൾക്കുന്ന നടപടി ഉടൻ ആരംഭിക്കും. വിട്ടുനൽകിയ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലയിൽ 6 ശതമാനം കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിൻമേലുള്ള തീരുമാനം മൂന്നു ദിവസത്തിനുള്ളിൽ ലഭ്യമാക്കും. ഇതുസംബന്ധിച്ച് എം കെ രാഘവൻ എംപി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സ്ഥലമുടമകൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ. 

ഹൈക്കോടതി ഉത്തരവിനെതുടർന്ന് ദേശീയപാത അതോറിറ്റി 10 ദിവസങ്ങൾക്കുള്ളിൽ ആർബിട്രേറ്റർക്ക് മുൻപാകെ തങ്ങളുടെ ഭാഗം ഫയൽ ചെയ്യും. ഇതിനുശേഷം ആർബിട്രേറ്റർ സ്ഥലമുടമകളെ വിളിപ്പിച്ചു കേട്ടശേഷം വിലനിർണയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കും.
ദേശീയപാത വിഭാഗം അധികൃതർ 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ആർബിട്രേറ്റർ മുമ്പാകെ ഫയൽ സമർപ്പിക്കുമെന്ന് ദേശീയപാത വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. കെട്ടിടവിലയിൽ 6 ശതമാനം കുറയ്ക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച ഫയൽ ദേശീയപാത വിഭാഗം മേഖലാ ഓഫീസിലാണ്. ഇക്കാര്യത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തീരുമാനം അറിയാൻ കഴിയും. വിഷയത്തിൽ ഹിയറിങ് നടത്തിയശേഷം ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സി ബിജു (എൽഎ-എൻഎച്ച്) പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.