7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

ശ്രീ നഗറില്‍ ഗ്രനേഡ് ആക്രമണം; 12 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
November 3, 2024 4:05 pm

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. ലാല്‍ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആക്രമണം വളരെയധികം അസ്വസ്ഥത ഉണ്ടാക്കിയെന്നും സാധാരണ ജനങ്ങളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിന് യാതൊരു ന്യായവും പറയാന്‍ കഴിയില്ലെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇന്നലെ ശ്രീനഗറിലെ ഖന്യാര്‍ മേഖലയില്‍ സൈന്യം ഒരു ലഷ്ക്കര്‍ ഇ തൊയിബ ഭീകരനെ വെടിവച്ച് വീഴ്ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.