18 January 2026, Sunday

Related news

January 12, 2026
January 11, 2026
January 9, 2026
January 6, 2026
January 3, 2026
December 23, 2025
December 12, 2025
December 2, 2025
October 28, 2025
September 24, 2025

‘ഗ്രോക്ക്‘ചാറ്റ്‌ബോട്ട് പൊതുവിദ്യാലയങ്ങളിലേക്ക്

Janayugom Webdesk
സാന്‍ സാല്‍വഡോര്‍
December 12, 2025 9:52 pm

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) കമ്പനിയായ എക്സ് എഐ നിർമ്മിച്ച ‘ഗ്രോക്ക്’ ചാറ്റ്‌ബോട്ട് എൽ സാൽവഡോറിലെ പൊതുവിദ്യാലയങ്ങളിലേക്ക്. രാജ്യത്തെ 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാക്കാനാണ് പദ്ധതി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5000‑ൽ അധികം പൊതുവിദ്യാലയങ്ങളിൽ എഐ അധിഷ്ഠിത വിദ്യാഭ്യാസ പരിപാടി’ നടപ്പിലാക്കുമെന്നാണ് എല്‍സാല്‍വഡോര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം വിവാദപരമായ ഉള്ളടക്കം കാരണം വാർത്തകളിൽ ഇടം നേടിയ ചാറ്റ്‌ബോട്ടാണ് ഗ്രോക്ക് എന്നതും ശ്രദ്ധേയം. വർണവിവേചനം നിറഞ്ഞ ഉള്ളടക്കങ്ങളും തീവ്ര വലതുപക്ഷ ചിന്താഗതികളും നിറഞ്ഞ മറുപടികള്‍ നല്‍കി ഗ്രോക്ക് പലപ്പോളും വിവാദത്തിലായിട്ടുണ്ട്.

എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുക്കെലെ ആണ് രാജ്യത്തെ ക്ലാസ് മുറികളിൽ പുതിയ പാഠ്യപദ്ധതികൾ നടപ്പാക്കാന്‍ നേതൃത്വം വഹിക്കുന്നത്. അടിച്ചമര്‍ത്തല്‍ രീതികളുടെയും ട്രംപ് അനുകൂല പ്രവര്‍ത്തനങ്ങളുടെയും പേരില്‍ വിമര്‍ശിക്കപ്പെടുന്ന നേതാവ് കൂടിയാണ് ബുക്കലെ. ബിറ്റ്കോയിൻ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ് എൽ സാൽവഡോർ.
എല്‍ സാല്‍വഡോറിന്റെ പുതിയ പാഠ്യപദ്ധതിക്ക് ഇലോണ്‍ മസ്ക് സര്‍വപിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ ലിബറൽ എഐയെ എന്തിനാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കുന്നതെന്നും പുതിയ പങ്കാളിത്തം ‘നോൺ‑വോക്ക്’ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ മസ്ക് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.