8 December 2025, Monday

അമിത ശബ്ദത്തിൽ ഡിജെ, വിവാഹ പന്തലില്‍ വരൻ കുഴഞ്ഞുവീണ് മരിച്ചു

Janayugom Webdesk
സിതാമർഹി
March 3, 2023 6:42 pm

ബിഹാറിലെ സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സുരേന്ദ്രകുമാര്‍ എന്ന യുവവാണ് മരിച്ചത്. വിവാഹ ചടങ്ങിനിടെഅമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. സുരേന്ദ്രകുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമിത ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടൻ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: groom col­lapsed and died dur­ing the wed­ding ceremony
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.