
ടി സിദ്ദിഖ്-ഷാഫി പറമ്പിൽ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പരിപാടി ബഹിഷ്‌ക്കരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നേതൃത്വത്തിന്റെ നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മൻ വിട്ടു നിന്നതിനെതിരെ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ രംഗത്തെത്തി. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി സിദ്ദിഖ് മുടക്കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഷാഫി പറമ്പിലിനോട് പലകാര്യത്തിലും അഭിപ്രായ വ്യത്യാസമുള്ള ചാണ്ടിഉമ്മൻ ടി സിദ്ദിഖുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.